FAMILY BLOG

Stories shared.
Memories kept.

← All family stories

28 September 2026

പുലവർ ഉപ്പുപ്പ

Written byAbdul Samad

പുലവർ ഉപ്പുപ്പയുടെ വാപ്പ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആദ്യകാല ജീവിത രീതി കളും മറ്റും കിട്ടാൻ സാധ്യത വളരെ കുറവാണ് - എങ്കിൽ കൂടി പുലവർ ഉപ്പൂപ്പയെ വളർത്തിയ രീതിയും മറ്റും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
പുലവർ ഉപ്പുപ്പയുടെ വാപ്പ കൊല്ലത്തെ പ്രശസ്തനായ ഒരു വ്യാപാരി ആയിരുന്നു. ആദ്യ കാലത്തെ ചിന്നക്കടപ്പള്ളി അദ്ദേഹം പണിയിപ്പിച്ചതാണ്. അതിനോട് ചേർന്നുള്ള വീടുകളും മറ്റും അദ്ദേഹവും കുടുംബങ്ങളും താമസിക്കാൻ ഉപയോഗിച്ചിരുന്നു.
പള്ളിയോട് വളരെ അടുത്ത് തന്നെ ആയിരുന്നു വല്യ ഉപ്പുപ്പയുടെ വ്യാപാര കേന്ദ്രവും പ്രവർത്തിച്ചിരുന്നത്. ശ്രീലങ്കയിൽ നിന്നുള്ള വ്യാപാരികൾ ഈ കേന്ദ്രം സ്ഥിരമായി കച്ചവട കാര്യങ്ങൾക്കായി സന്ദർ സിക്കാറുണ്ടായിരുന്നു.

ഇവരുടെ ഒരു സനർശനവേളയിൽ 5-6 വയസ്സുള്ള ഒരു കുട്ടി അവിടൊക്കെ ഓടിക്കളിക്കുന്നുണ്ടായിരുന്നു- കൊച്ചു പുലവർ ഉപ്പുപ്പാ!
ശ്രീലങ്കൻ വ്യാപാരികൾ പറഞ്ഞു: ഈ കുട്ടിയെ ഞങ്ങളെ ഏൽപ്പിച്ചാൽ ഞങ്ങൾ കൊണ്ടുപോയി നല്ല രീതിയിലുള്ള ഇസ്ലാമിക വിദ്യാഭ്യാസം നൽകി കുറച്ചു വർഷം കഴിഞ്ഞു ഇവിടെ തിരിച്ചു ഏൽപ്പിക്കാം. വല്യ ഉപ്പുപ്പക്ക് ഒരു സംശയവും ഇല്ലായിരുന്നു! മോനെ അപ്പോൾ തന്നെ പാക്ക് ചെയ്തു കൂടെ അയച്ചു.

ഒരു കൊച്ചു കുട്ടിയെ അനൃ നാട്ടിൽ അപരിചിതർക്കൊ ഒപ്പം അയക്കുന്നത് കുടുംബത്തിൽ പലർക്കും അത്ര ദഹിച്ചില്ല. കൊല്ലം ഏരിയായിലെ
സുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് കാരനും പുലവർ ഉപ്പു പ്പായുടെ ഒരു ചെറു മകനുമായ എ.ആർ.കുട്ടി കാക്കായെ മരിക്കുന്ന തിന് ഏതാനും മാസം മുൻപ് ഞാൻ കാണാ നിടയായി. (3-4 വർഷം ആയെന്നു തോന്നുന്നു ). സംസാരത്തിനിടയിൽ ഈ പഴയകാല വിഷയവും വന്നു. ഇതിന്റെ നിജസ്ഥിതി ഞാൻ ചോദിച്ചു. കുട്ടിയെ അയച്ചത് 100% ശരിയാണെന്നു അദ്ദേഹം പറഞ്ഞു. എങ്കിൽ കൂടി അദ്ദേഹത്തിനുള്ള വിയോജിപ്പ് സംസാരത്തിൽകൂടി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു!

വാസ്തവത്തിൽ രക്ത ബന്ധത്തിന്റെ ശക്തി ഓർത്തു അത്ഭുതപ്പെട്ടാണ് ഞാൻ അന്ന് അവിടെനിന്നും മടങ്ങിയത്!

കുട്ടിയെ ശ്രീലങ്കയിലെ യാൽ പാണം എന്ന ഇസ്ലാമിക പഠന സ്ഥാപനങ്ങൾ ധാരാളം ഉള്ള ഒരു സെന്ററിൽ ആണ് അവർ പഠനം അറേഞ്ച് ചെയ്തത്.
നബി (സ) യുടെ ജീവിതവും സന്ദേശവുമാണ് മോൻ സ്പെഷ്യലൈസ് ചെയ്തത്. നബി (സ)യുടെ ജീവിതം സദസ്സുകളിൽ മനോഹരമായി അവതരിപ്പിക്കാൻ പറ്റുന്ന "സീറ പാരായണം" എന്ന ഒരു ശാഖ യാണിത്.
ഇത് സെപ് ഷൃലയ്സ് ചെയ്തതിനാൽ അദ്ദേഹത്തിന് പുലവർ എന്ന ഡിഗ്രി യാണ് കിട്ടിയത്. ( പുലവർ എന്നാൽ പണ്ഡിതൻ /കവി)
ഈ പഠിത്തം ഒക്കെ ആയി പുലവർ എന്ന നമ്മുടെ ഉപ്പുപ്പായ അവർ ഇൻഡ്യയിൽ കൊണ്ട് വന്നു.